തൃശൂര്‍ : ചാവക്കാട് കൊറോണ ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിച്ചു.മുംബൈയില്‍ നിന്ന് ചൊവാഴ്ച്ചയാണ് ഖദീജക്കുട്ടി നാട്ടിലെത്തിയത് .കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അടിത്തിരുത്തി ജുമാ മസ്ജിദിലാണ് സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
കടപ്പുറം പഞ്ചായത്തിലെ സന്നദ്ധ സംഘടനയായ വൈറ്റ്ഗാര്‍ഡ് പ്രവര്ത്തകര്ക്കാരായ നാലു പേര് ചേര്‍ന്നാണ് കബറടക്കം നടത്തിയത്. ആരോഗ്യ വകുപ്പ് ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ബന്ധുക്കളെ ആരെയും സമീപത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. കഴിഞ്ഞ ദിവസമാണ് ഖദീജക്കുട്ടി മരിച്ചത്.