സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കും; പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി കെ കെ ശൈലജ

May 22
07:28
2020
തിരുവനന്തപുരം : സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേരെത്തുന്ന പശ്ചാത്തലത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്നും സുരക്ഷ കര്‍ശനമാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ആവശ്യപ്പെട്ടു.
ആഭ്യന്തര വിമാനസര്‍വീസ് തുടങ്ങുന്നത് കോവിഡ് കേസുകള്‍ വര്‍ധിപ്പിക്കും. ആഭ്യന്തര വിമാന സര്‍വീസില്‍ വരുന്നവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. പാളിച്ചകളില്ലാത്ത ക്വാറന്‍ീനിലൂടെ മാത്രമേ അപകടത്തെ മറികടക്കാന്‍ സാധിക്കുകയുള്ളൂ. വരുന്നവരില്‍ നിന്ന്രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കും.സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 90% ശതമാനത്തിലധികവും പുറമേ നിന്ന് വന്നവരാണ്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും റെഡ്സോണുകളില്‍ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment