ഹൈടെക് മൊബൈൽ മൃഗാശുപത്രിയുടെ ഉദ്ഘാടനം നടത്തി

വീട്ടിലെ മൃഗങ്ങളുടെ പരിപാലനത്തിനും ചികിത്സക്കുമായി എറണാകുളത്ത് തയ്യാറാക്കിയ ഹൈടെക് മൊബൈല്‍ മൃഗാശുപത്രിയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ഇന്ത്യയിലെ തന്നെ ഈ രീതിയിലുള്ള ആദ്യ സംരംഭമാണ്. ശ്രദ്ധ മൊബൈല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ ആന്‍ഡ് വെറ്ററിനറി സര്‍വീസസിന്റെ ഈ പുതിയ സംരംഭത്തില്‍ എയര്‍ കണ്ടിഷന്‍ ചെയ്ത ഓപ്പറേഷന്‍ തിയറ്റര്‍ സൗകര്യവും പെറ്റ് ഗ്രൂമിങ് സംവിധാനവും ഉള്‍പ്പടെ ക്രമീകരിച്ചിട്ടുണ്ട്. ആലങ്ങാട് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റാണ് ഈ സംരംഭത്തിന് പിന്നിലുള്ളത്. പ്രിയ പ്രകാശന്‍ എന്ന സംരംഭകയാണ് ശ്രദ്ധ ക്ലിനിക് എന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
മൃഗങ്ങള്‍ക്ക് കൃത്രിമ ബീജാധാനം, ഗര്‍ഭ പരിശോധന, രോഗനിര്‍ണയം, പരിശോധന, സ്കാനിങ് സംവിധാനം, ശാസ്ത്രക്രിയ തുടങ്ങിയവയെല്ലാം ഈ വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment