റിയാദ് : കോവിഡ് സ്ഥിരീകരിച്ച മലയാളി നേഴ്സ് മരിച്ചു. കൊല്ലം എഴുകോൺ സ്വദേശിനി ലാലി തോമസ് പണിക്കർ (53) ആണ് മരിച്ചത്.
റിയാദിലെ ഓള്‍ഡ് സനാഇയ ക്ലിനിക്കിൽ നസഴ്സായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് കോവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചത്.
ശ്വസതടസ്സം ഉണ്ടായതിനെ തുടർന്ന് ആംബുലൻസിനെ വിളിച്ചറിയിച്ചെങ്കിലും അവരെത്തും മുൻപേ മരിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാരെത്തിയാണ് മരണം സ്ഥിരീകരിച്ചത്.ഭർത്താവ് : തോമസ് മാത്യു പണിക്കർ മകൾ മറിയാമ്മ തോമസ്