പരിശോധനാ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് അതിർത്തിയിലെത്തിയ മൂന്ന് തമിഴ്നാട്ടുകാരെ പിടികൂടി തിരിച്ചയച്ചു

May 19
10:46
2020
ഊടുവഴികളിലൂടെ തമിഴ്നാട് അതിര്‍ത്തി വരെയെത്തി , പരിശോധന സംഘത്തിന്റെ കണ്ണുവെട്ടിച്ച് വന്ന മൂന്നു പേരെയും എക്സൈസ് പിടികൂടി നിരീക്ഷണത്തിലാക്കി
പരിശോധനാ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് അതിര്‍ത്തിയിലെത്തിയ മൂന്ന് തമിഴ്നാട്ടുകാരെ പിടികൂടി തിരിച്ചയച്ചു. തമിഴ്നാട് സ്വദേശികളായ സജിത്ത് (25), ജസ്റ്റിന്‍ രാജ് (23), മഹേഷ് (27) എന്നിവരാണ് അമരവിള ചെക്ക് പോസ്റ്റിലെ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. മതിയായ രേഖകളില്ലാതെ കേരള അതിര്‍ത്തിയായ ഇഞ്ചിവിളയിലെത്തിയ ഇവര്‍ പരിശോധന സംഘത്തിന്റെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെയാണ് കേരളത്തിലേയ്ക്ക് എത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ കമ്ബനിയില്‍ ജോലിക്കെത്തിയതാണെന്ന് പിടിയിലായവര്‍ പറഞ്ഞു. തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്‍സാരിയുടെ നേതൃത്വത്തില്‍ ഇവരെ ഇഞ്ചിവിളയിലെ പരിശോധന കേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു.
There are no comments at the moment, do you want to add one?
Write a comment