മാനന്തവാടി പോലീസ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു

മാനന്തവാടി : സംസ്ഥാനത്ത് ആദ്യമായി മൂന്ന് പോലീസുകാര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ മാസം 14 മുതല്‍ അടച്ചിട്ട മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ക്വാറന്റയിന് ശേഷം ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ ഔദ്യോഗികമായി സ്‌റ്റേഷന്‍ സന്ദര്‍ശിച്ചതോടെയാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. മാനന്തവാടിയിലെ 13 ഓളം പോലീസുകാരും, ട്രാഫിക് യൂണീറ്റിലേ പോലീസും, കല്‍പ്പറ്റയില്‍ നിന്നുള്ള 9 പോലീസുകാരും, എ ആര്‍ ക്യാമ്പിലെ നാല് പേര്‍, ബറ്റാലിയിനിലെ 25 ഓളം പേര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. വളരെ അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമേ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കാവൂ എന്നും, അല്ലാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും എസ്.പി നിര്‍ദേശിച്ചു. സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ സി.ഐ. അബ്ദുള്‍ കരീം ക്വാറന്റൈന്‍ കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാത്തതിനാല്‍ വെള്ളമുണ്ട സ്‌റ്റേഷന്‍ ഹൗസ്ഓഫീസര്‍ സന്തോഷിനാണ് മാനന്തവാടിയുടെ ചുമതല.
There are no comments at the moment, do you want to add one?
Write a comment