വയനാട് ജില്ലയില്‍ 196 പേര്‍ കൂടി നിരീക്ഷണത്തില്‍

വയനാട് : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 196 പേര്‍ കൂടി നിരീക്ഷണത്തില്‍. നിലവില്‍ 1930 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്. രോഗം സ്ഥിരീകരിച്ച് 17 പേര്‍ ഉള്‍പ്പെടെ 33 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 153 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. ചൊവ്വാഴ്ച്ച 314 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1322 സാമ്പിളുകളില്‍ 939 ആളുകളുടെ ഫലം ലഭിച്ചു. 916 എണ്ണം നെഗറ്റീവാണ്. 378 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ നിന്നും ചൊവ്വാഴ്ച്ച 85 സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ഇതില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 36 പേരുടെയും 11 ആരോഗ്യ പ്രവര്‍ത്തകരുടെയും, 14 പോലീസ് ഉദ്യോഗസ്ഥരുടെയും സാമ്പിളുകള്‍ ഉള്‍പ്പെടുന്നു.
സാമൂഹ്യ വ്യാപന സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ഇതുവരെ 1423 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1225 ഉം നെഗറ്റീവാണ്. ചൊവ്വാഴ്ച്ച അയച്ച 76 സാമ്പിളുകളില്‍ 5 ആരോഗ്യ പ്രവര്‍ത്തകരുടെയും 19 പോലീസ് ഉദ്യോഗസ്ഥരുടെയും സാമ്പിളുകള്‍ ഉള്‍പ്പെടുന്നു. 231 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 2749 വാഹനങ്ങളിലായി എത്തിയ 4873 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
ബത്തേരി ടൗണിലെ മാംസ വില്‍പന കടകള്‍ തുറക്കരുത്
സുല്‍ത്താന്‍ ബത്തേരി ടൗണിലെ മാംസ വില്‍പന കടകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കച്ചവടം ഹോം ഡെലിവറിയായി നടത്താവുന്നതാണ്. സുല്‍ത്താന്‍ ബത്തേരി ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന നെന്മേനി ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് നടപടി. മാംസ വില്‍പന കടകളില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂടി നില്‍ക്കുന്നത് രോഗ പകര്‍ച്ചയ്ക്ക് സാധ്യത ഉണ്ടാക്കും. സുല്‍ത്താന്‍ ബത്തേരി താലൂക്കിന്റെ ചുമതലയുള്ള ഓഫീസര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പാക്കുന്നതിന് ബത്തേരി മുനിസിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment