കൊട്ടാരക്കര : ആൾ കേരള ഫോട്ടോഗ്രാഫിക് അസോസിയേഷന്റെ കൊട്ടാരക്കര മേഖല നേതൃത്വത്തിലാണ് മേഖലയിലെ നാലു യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കും സഹായമായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. കൊട്ടാരക്കര ടൗൺ, പുലമൺ, പുത്തൂർ, നെടുമൺകാവ് യൂണിറ്റുകൾക്കാണ് കിറ്റ് വിതരണം നടത്തിയത്. ഭക്ഷ്യ ധാന്യ കിറ്റിന്റെ മേഖലാതല വിതരണം ബഹുമാനപ്പെട്ട ജില്ലാസെക്രെട്ടറി ശ്രീ പി മണിലാൽ ടൗൺ യൂണീറ്റ് പ്രസിഡന്റ് ശ്രീ സുന്ദരൻ ഭാമിനിക്ക് നൽകി ഉൽഘാടനം ചെയ്തു.
കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തങ്ങളുടെ ഭാഗമായി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് 1000 രൂപ ധനസഹായം ലഭിച്ച അംഗങ്ങൾ ഒഴികെ മുഴുവൻ അംഗങ്ങൾക്കുമുള്ള ഭക്ഷ്യ ധാന്യ കിറ്റുകളാണ് യണിറ്റുകൾക്ക് കൈമാറിയത് .ചടങ്ങിൽ മേഖലാ പ്രസിഡന്റ് ശ്രീ സന്തോഷ് ആരാമം അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ശ്രീ പി മണിലാൽ, മേഖലാ സെക്രട്ടറി ബൻസിലാൽ എന്നവർ സംസാരിച്ചു. സ്വാശ്രയ സംഘം ജില്ലാ കോഡിനേറ്റർ എം ജോയി, ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ. രാമചന്ദ്രൻ നായർ മേഖലാ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോവിഡ് 19 പശ്ചാലത്തിൽ വന്ന നിയന്ത്രണങ്ങൾ ഫോട്ടോഗ്രഫി മേഖലയെ തകർച്ചയുടെ വക്കിൽ എത്തിച്ചിരിക്കുകയാണെന്നു ഏ കെ പി ഏ കൊട്ടാരക്കര മേഖല പ്രസിഡന്റ് സന്തോഷ് ആരാമം. മൂന്നു മാസത്തോളമായി വിവാഹം മറ്റും നടാക്കതെയായതോടെ അക്ഷരാർത്ഥത്തിൽ ഫോട്ടോഗ്രഫി മേഖലയിൽ ജോലിചെയ്യുന്നവർ ദുരിതത്തിൽ ആയിരിക്കുകയാണ്. ക്യാമറ മറ്റു സ്റ്റുഡിയോ ഉപകരണങ്ങൾ വാങ്ങാനായി ലക്ഷങ്ങൾ ബാങ്ക് വായ്പ എടുത്തു വർക്കുകൾ കിട്ടായതോടെ വായ്പ അടവും ചോദ്യചിഹ്നമായിരിക്കുകയാണ് . സ്റ്റുഡിയോ ദീർഘകാലം തുറക്കാത്തതിനാൽ പ്രിന്ററുകൾ മിക്കതും പ്രവർത്തനരഹിതമായി. ചെറിയ കല്യാണത്തിനു മറ്റും ഫോട്ടോ എടുക്കാനായി എത്തുന്ന ഫോട്ടോഗ്രാഫർക്കെതിരെ പോലീസ് നടപടി എടുക്കുന്നുണ്ട് . ഈ മേഖലയിൽ പോലീസിന്റെ ഭാഗത്തുനിന്നും, സർക്കാരിന്റെ ഭാഗത്തുനിന്നും മറ്റു വിഭാഗത്തിനൊപ്പം ഇളവുകളും ആനുകൂല്യങ്ങളും നൽകി ഫോട്ടോഗ്രഫി മേഖലയെ രക്ഷിക്കണമെന്നാണ് ഏ കെ പി ഏ ആവശ്യപ്പെടുന്നത്.