പോലീസ് സ്റ്റേഷനിൽ അക്രമം കാണിച്ച യുവാക്കൾ അറസ്റ്റിൽ.

പുനലൂർ : പോലീസ് സ്റ്റേഷനിൽ അക്രമം കാണിച്ച യുവാക്കൾ അറസ്റ്റിൽ. ലോക ഡൗൺ ലംഘനത്തിന് പോലീസ് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വന്ന് യുവാക്കൾ സ്റ്റേഷനിൽ അതിക്രമം കാണിച്ചു. പുനലൂർ സ്വദേശികളായ കോഴി ഷാജി എന്ന് വിളിക്കുന്ന ഷാജി കാർത്തിക് എന്ന് വിളിക്കുന്ന ഹരി, കിഷോർ, ദിനേശൻ എന്നിവരാണ് സ്റ്റേഷനിൽ അക്രമം കാട്ടിയത്. ഇവരെ നാലുപേരെയും ഇന്നലെ പുനലൂർ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് ലോക്ക് ഡൗൺ ലംഘിക്കുന്നതായി കാണപ്പെടുകയാൽ പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച ഇവർ
സ്റ്റേഷൻ സാമഗ്രികൾ നശിപ്പിക്കുകയായിരുന്നു.
സ്റ്റേഷനിലെ ലാപ്ടോപ്പ്, ഫോൺ, മറ്റു ഫർണിച്ചർ എന്നിവയ്ക്ക് കേടുപാടു വരുത്തി. ഏകദേശം 75000/രൂപയുടെ നാശനഷ്ടം ഇവർ വരുത്തിയതായി എസ് എച് ഒ ബിനു വർഗീസ് അറിയിച്ചു.
തുടർന്ന് ഇവരെ പിഡിപി പി ആക്ട് പ്രകാരവും, പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേസെടുത്തു റിമാൻഡ് ചെയ്തു. പുനലൂർ എസ്ഐ രാജകുമാർ, കൃഷ്ണകുമാർ, ഗോപൻ, എ എസ് അനിൽ R S, എസ് സി പി ഓ ബാബുരാജ്, സി പി ഒ മാരായ അഭിലാഷ്, ശബരീഷ്, ജിജോ, രജിത്, എന്നിവർ ചേർന്ന് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതികളെ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ലോക ഡൗൺ ലംഘിക്കുന്നവർക്കെതിരെ ഇനിയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എസ് എച്ച് ഒ ബിനു വർഗീസ് എസ് ഐ രാജ് കുമാർ എന്നിവർ അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment