കൊട്ടാരക്കര : കോവിഡ് -19 മായി ബന്ധപ്പെട്ട് വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് കൊല്ലം റൂറല്‍ പോലീസ്. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറന്ന് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും, സൂപ്പര്‍മാര്‍ക്കറ്റുകളിലും എത്തുന്ന ഇടപാടുകാര്‍ക്കായി സാനിറ്റൈസര്‍ ഷോപ്പുകളില്‍ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശം നല്കിയിരുന്നതും, എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് സാമൂഹ്യ അകലം ഉറപ്പാക്കാത്തവര്ക്കെതിരെയും, സാനിറ്റൈസര്‍ ലഭ്യമാക്കാത്തവര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
