കൊട്ടാരക്കര :നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി അനാവശ്യമായി പൊതു നിരത്തിലിറങ്ങി രോഗവ്യാപനത്തിനിടയാക്കും വിധം പ്രവര്‍ത്തിച്ചവര്‍ക്കെതിരെ 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 42 വാഹനങ്ങള്‍ പിടിച്ചെടുത്തു, 41 പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 122 പേർക്കെതിരെയും സാനിട്ടെസർ ഉപയോഗിക്കാത്തതിന് 4 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
രോഗവ്യാപനം തടയുന്നതിനായി പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും എത്തുന്നവര്‍ കൃത്യമായി മാസ്ക്ക് ധരിക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകി വ്യക്തി ശുചിത്വം ഉറപ്പു വരുത്തണമെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.