ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ

ശാസ്താംകോട്ട : ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു മുങ്ങിയ സംഘം ശാസ്താംകോട്ട പോലീസിൻറെ പിടിയിലായി.
മൈനാഗപ്പള്ളി സെൻ വിഹാർ വീട്ടിൽ കേശവൻ മകൻ ഗിരീഷ് കുമാർ (46), വിതുര വിതുര കൗസല്യ ഭവനം വീട്ടിൽ ചെല്ലപ്പൻ മകൻ സുഭാഷ് ചന്ദ്ര ബോസ് (46),കരുനാഗപ്പള്ളി കല്ലേലിഭാഗം സിന്ധുഭവനം വീട്ടിൽ ബാലകൃഷ്ണൻ മകൻ ബിനുകുമാർ (42), തിരുവനന്തപുരം ബാലരാമപുരം ഊരുരുട്ടമ്പലം പ്ലാവില പുത്തൻവീട്ടിൽ പുഷ്കരൻ മകൻ അഭിലാഷ് (33), തിരുവനന്തപുരം കുന്നുംപുറം ആയൂര്‍വേദകോളേജ് ചിന്മയ സ്കൂളിന് സമീപം നികുഞ്ചത്തില്‍ സത്യന്‍റെ ഭാര്യ മഞ്ജുള (46) എന്നിവരാണ് ശാസ്താംകോട്ട പോലീസിൻറെ പിടിയിലായത്.

ഒന്നാം പ്രതിയായ സിനി നേരത്തെ അറസ്റ്റിലായിരുന്നു. 2016 നവംബർ മാസം മുതൽ 2017 ജൂലൈ മാസം വരെയുള്ള കാലയളവിലാണ് സംഘം പരാതിക്കാരിൽ നിന്നും ലക്ഷങ്ങൾ ജോലി വാഗ്ദാനം നൽകി തട്ടിയെടുത്തത്.

മൈനാഗപ്പള്ളി വേങ്ങ സ്വദേശിയായ ഒരു സ്ത്രീയിൽ നിന്നും ഫെഡറൽ ബാങ്കിൽ ജോലി വാഗ്ദാനം നൽകി 11 ലക്ഷത്തി 25000 രൂപയും മറ്റൊരു സ്ത്രീയിൽ നിന്നും ഫെഡറൽ ബാങ്കിൽ ജോലി വാഗ്ദാനം നൽകി പത്ത് ലക്ഷം രൂപയും മൈനാഗപ്പള്ളി സ്വദേശിയിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിൽ ജോലി വാഗ്ദാനം നൽകി 15 ലക്ഷം രൂപയും മൺട്രോത്തുരുത്ത് സ്വദേശിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര എൻജിനീയറിങ് കോളേജിൽ ജോലി വാഗ്ദാനം നൽകി 13 ലക്ഷം രൂപയും ഈ സംഘം തട്ടിയെടുത്തു.
കൂടുതൽപേർ തട്ടിപ്പിനിരയായോ എന്ന വിവരം ശാസ്താംകോട്ട പോലീസ് അന്വേഷിച്ചുവരുന്നു. ബഹു ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി. എസിന്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട ഇൻസ്പെക്ടർ എ അനൂപ് ശാസ്താംകോട്ട എസ് ഐ അനീഷ്, എ എസ് ഐ മാരായ വിനയൻ, രാജേഷ്, സുരേഷ്, വനിതാ സിപിഒ ഷസ്ന എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതു
There are no comments at the moment, do you want to add one?
Write a comment