വയനാട്ടിൽ ഇന്ന് 5 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. അതോടെ വയനാട്ടിൽ ചികിത്സയിൽ ഉളളവർ 19 പേർ ആയി. ഇതിൽ 18 പേർ വയനാട്ടുകാരും ഒരാൾ കണ്ണൂർ ജില്ലയിലെ പോലീസുകാരനും ആണ്. സമ്പർക്കത്തിലൂടെയാണ് ഇത്രയും അധികം ആളുകൾ രോഗികൾ ആയത്. അതു കൊണ്ടു തന്നെ രോഗികളുടെ എണ്ണം ഇനിയും വർദ്ധിക്കാൻ ഇടയുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ കോയമ്പേട് ഡ്രൈവറുടെ സെക്കന്ററി കോൺടാക്ടിൽ പെട്ട 35 വയസ്സുള്ള യുവാവും’, തിരുനെല്ലിയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ പ്രൈമറി കോൺടാക്ടിൽ ഉള്ള ഒരു വയസ്സുള്ള കുട്ടിയും, തിരുനെല്ലി രോഗം സ്ഥിരീകരിച്ച ആളുടെ സുഹൃത്തും, വിദേശത്തു നിന്ന് വന്ന ഗർഭിണി ആയ ചീരാൽ കൊഴുവന സ്വദേശി ആയ 25 വയസ്സുള്ള യുവതിയും, യുവതിയുടെ 29 വയസ്സുകാരനായ ഭർത്താവും ആണ്. ഇവർ മെയ് 7നാണ് വിദേശത്തു നിന്ന് വന്നത്. മെയ് 13 മുതൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
വയനാട്ടിൽ രോഗം സ്ഥിരീകരിച്ച ഭാഗങ്ങളിൽ കനത്ത നിയന്ത്രണം കൊണ്ടു വരും. ഇന്ന് വയനാട്ടിൽ മൂന്ന് ഹോട്ട്സ്പോട്ട് നിലവിൽ വന്നു. മാനന്തവാടി നഗരസഭ, എടവക പഞ്ചായത്ത്, തിരുനെല്ലി പഞ്ചായത്ത്, വെള്ളമുണ്ടയിലെ 8, 9, 10, 13, 17 എന്നീ വാർഡുകളും, നെന്മേനി പഞ്ചായത്തിലെ 9, 10, 11, 12 വാർഡുകളും, അമ്പലവയലിലെ മാങ്ങോട് കോളനിയും ഹോട്ട്സ്പോട്ട് ഏരിയയായി പ്രഖ്യാപിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ച പോലീസുകാരുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ള വയനാട് ജില്ല SP ഇളങ്കോ അടക്കമുള്ള 24 പോലീസുകാരും സംശയം പറഞ്ഞ കുറച്ച് പോലീസുകാരും, പി ആർ ഡി ഓഫീസിലെ മുഴുവൻ സ്റ്റാഫുകളും ഇന്നലെ ഹോം കോറന്റൈനിൽ പ്രവേശിച്ചിരുന്നു. നിലവിൽ ഉള്ള സാഹചര്യത്തിൽ കോവിഡ് 19 ന്റെ നിയന്ത്രണത്തിന്റെ ഭാഗമായി നടത്തിയിരുന്ന പത്ര സമ്മേളനവും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതല്ല എന്നും കലക്ടർ അറിയിച്ചു.
