കടക്കല്‍ : മാങ്കോട് വില്ലേജില്‍ കുളത്തറ രേവതി ഭവനത്തില്‍ ശിവദാസന്‍ മകന് ഷൈജു (44) മാങ്കോട് വില്ലേജില്‍ ചിതറ കുന്നുംപുറത്ത് വീട്ടില്‍ രാജന് മകന് (37) സുനില്‍ എന്നിവരാണ് 1 ലിറ്റര്‍ വ്യാജ ചാരായവും വാറ്റുപകരണങ്ങളുമായി കടക്കല്‍ പോലീസ് പിടികൂടിയത്. ഒന്നാം പ്രതിയുടെ വീട് കേന്ദ്രീകരിച്ചാണ് വ്യാജ ചാരായം നിര്‍മ്മാണം നടത്തി വന്നിരുന്ന പ്രതികളെ കടക്കല്‍ സി.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്