തിരുവനന്തപുരം : കൊവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള പുതിയ തീയ്യതി പ്രഖ്യാപിച്ചു. കണക്ക് പരീക്ഷ മെയ് 26നാണ്. 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എല്‍സി പരീക്ഷകളുടെ ക്രമം. ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ തുടങ്ങുക.
ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ രാവിലെ നടത്തും. കേരള സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഈ മാസം 21ന് ആരംഭിക്കും. വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദ കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷ മേയ് 28ന് തുടങ്ങും. സര്‍വകലാശാല വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മൂല്യനിര്‍ണയവും സുരക്ഷ ഉറപ്പ് വരുത്തിയാണ് നടത്തുന്നത്. എട്ടാം തിയതി മുതല്‍ ആരംഭിക്കുന്ന മൂല്യനിര്‍ണയ ക്യാമ്ബുകള്‍ ഹോം വാല്യുവേഷന് രീതിയിലാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
