കൽപ്പറ്റ : ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വയനാട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു. അതിനായി തദ്ദേശ സ്ഥാപനങ്ങളിൽ 26 സ്കോഡുകൾ രൂപീകരിച്ചു. ലോക് ഡൗണിൻ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ഭാഗമായി തുറക്കുന്ന കടകളിൽ സാനിറ്റൈസർ, മാസ്ക്, സോഷ്യൽ ഡിസ്റ്റൻൻസ് എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൽ നാളെ മുതൽ പരിശോധന തുടങ്ങും. ഇവ നിർബന്ധമാക്കാത്ത കടകൾ അടച്ചു പൂട്ടുകയും, പിന്നീട് കടകൾ തുറക്കാൻ മെഡിക്കൽ ഓഫീസറുടെ ക്ലാസ്സ് അറ്റന്റ് ചെയ്യേണ്ടി വരുന്നതായിരിക്കുമെന്നും കലക്ടർ അറിയിച്ചു. അതേ പോലെ തന്നെ ഗ്രൂപ്പായി കുട്ടികൾ നടത്തുന്ന കളികൾ, മീൻ പിടുത്തം, ചീട്ടുകളി തുടങ്ങിയ കൂട്ടം ചേർന്നുള്ള എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ കുട്ടികളുടെ രക്ഷിതാക്കൾക്ക് എതിരെയും കളിസ്ഥലത്തിന്റെ ഉടമയ്ക്ക് എതിരെയും, മുതിർന്ന ആളുകൾ ആണെങ്കിൽ അവർക്ക് എതിരെയും എപ്പിഡമിക് ആക്ടിന്റെ വയലേഷൻ എന്ന രീതിയിൽ കേസെടുക്കും. ഈ ആക്ട് പ്രകാരം 2 വർഷം തടവും,10000 രൂപ പിഴയും അടക്കേണ്ടതായി വരും.
ഇന്ന് ജില്ലയിൽ പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 49 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാകുകയും 215പേർ നിരീക്ഷണത്തിൽ ആകുകയും ചെയ്തു. അതിൽ ഒരാൾ ഹോസ്പിറ്റലിലും, 138 പേർ പതിനഞ്ച് സ്വകാര്യ ഹോട്ടലുകളിലായും ബാക്കി ഉള്ളവർ വീടുകളിലും നിരീക്ഷണത്തിലാണ്. 778 സാമ്പിളുകൾ ആണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. അതിന്റെ 664 റിസൽട്ട് കിട്ടി. അതിൽ ഇന്നലത്തെ പോസിറ്റീവ് ആയ പതിനൊന്ന് മാസം പ്രായമായ കുഞ്ഞും ഉൾപെടുന്നു. ഇതുവരെ ജില്ലയിൽ മൊത്തം പതിനൊന്ന് പോസിറ്റീവ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. അതിൽ 3 പേർ സുഖം പ്രാപിക്കുകയും ബാക്കി എട്ടു പേർ ഹോസ്പിറ്റലിൽ ചികിൽസയിലും ആണ്. നിലവിൽ മാനന്തവാടി, മീനങ്ങാടി നൂൽപ്പുഴ പഞ്ചായത്തിലാണ് പോസിറ്റീവ് കേസുകൾ ഉള്ളത്. അതിൽ നൂൽപ്പുഴ പഞ്ചായത്ത് ഹോട്ട് സ്പോട്ടിലാണ് ഉള്ളത്.
ലോക് ഡൗണിൽ കുറച്ച് ഇളവുകൾ വന്നപ്പോൾ ആളുകൾ വളരെ അധികം പുറത്തിറങ്ങുന്നതായും സാധനങ്ങൾ വാങ്ങാൻ ഒരു വീട്ടിൽ നിന്നു തന്നെ ഒന്നിലധികം ആളുകൾ പോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതിന് കർശന നിയന്ത്രണം വേണമെന്നും ഗർഭിണികൾ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ, ഹൃദ്രോഗികൾ,വൃക്കരോഗികൾ, സിക്കിൾ സെൽ അനീമിയ രോഗികൾ എന്നിങ്ങനെ ഇമ്മ്യൂണിറ്റി കുറവുള്ളവർ പുറത്തിറങ്ങുന്നത് കർശനമായി നിരോധിച്ചതായും കലക്ടർ അദീല അബ്ദുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് ജില്ലയിൽ നിന്നും 142 രാജസ്ഥാൻകാരും, 462 ജാർഗണ്ഡ് സ്വദേശികളും സ്വദേശത്തേക്ക് പോകുകയും അവർക്ക് ആവശ്യമായ വാഹനം, ഭക്ഷണം എന്നിവ ജില്ലാ ഭരണകൂടം ഏർപ്പാട് ചെയ്യുകയും ചെയ്തു. നാളെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുന്നതിനാൽ അന്യസംസ്ഥാനത്തു നിന്നും വളരെ അധികം ആളുകൾ ജില്ലയിൽ എത്താൻ സാധ്യത ഉണ്ടെന്നും അതീവ ജാഗ്രത വേണമെന്നും പല പോസിറ്റിവ് കേസുകളിലും ലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് കൊണ്ട് സ്വന്തം സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ അതിയായ ശ്രദ്ധ വേണമെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
വാർത്ത : നൂഷിബ. കെ. എം