യാത്രക്കാരുടെ സുരക്ഷാപരിശോധന: ഡി.ഐ.ജി എ.അക്ബറിനെ നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു

ന്യൂഡല്‍ഹി-തിരുവനന്തപുരം സ്പെഷ്യല്‍ രാജധാനി ട്രെയിനില്‍ വരുന്ന യാത്രക്കാരുടെ സുരക്ഷാപരിശോധന ഏകോപിപ്പിക്കുന്നതിന് ഇന്‍റേണല്‍ സെക്യൂരിറ്റിയുടേയും റെയില്‍വേയുടേയും ചുമതലയുള്ള ഡി.ഐ.ജി എ.അക്ബറിനെ നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഡോ.ഷെയ്ക് ദര്‍വേഷ് സാഹിബ് മേല്‍നോട്ടം വഹിക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാത്രക്കാര്‍ ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ചേരുന്ന കേരളത്തിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിച്ചു. തിരുവനന്തപുരത്ത് വനിതാ ബറ്റാലിയന്‍ കമാണ്ടന്‍റ് ഡി.ശില്‍പ്പ, ആലുവയില്‍ കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാണ്ടന്‍റ് അരവിന്ദ് സുകുമാര്‍, കോഴിക്കോട് കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍.വിശ്വനാഥ് എന്നിവരെയാണ് നിയോഗിച്ചത്.
There are no comments at the moment, do you want to add one?
Write a comment