കുണ്ടറ : പെരുമ്പുഴ, പുനുക്കന്നൂര്‍ സുജിത് മന്ദിരത്തില്‍ (എസ്.എം.സി നമ്പര്‍-180) വിജിത്(37) ആണ് കുണ്ടറ പോലീസിന്‍റെ പിടിയിലായത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന അര ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. കുണ്ടറ സി.ഐ ജയകൃഷ്ണന്‍ എസ്.ഐ മാരായ വിദ്യാധിരാജ്, കെ.ജി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികയെ അറസ്റ്റ് ചെയ്തത്. പ്രതി കുണ്ടറ സ്റ്റേഷനിലെ കൊട്ടാരക്കര ഡി.വൈ.എസ്.പി. അന്വേഷിച്ച് കൊണ്ടിരിക്കുന്ന കൊലപാതകശ്രമ കേസിലെ പ്രതി കൂടിയാണ്.
