വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ സദാനന്ദപുരം വാർഡിൽ പലവ്യഞ്ജനം കിറ്റ് വിതരണം ചെയ്തു.

May 10
13:28
2020
വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ സദാനന്ദപുരം വാർഡിലെ വൃദ്ധരും, കിടപ്പുരോഗികൾ , വികലാംഗർ ,നിർധനർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഏകദേശം 120 കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ 13 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജനം കിറ്റ് വിതരണം ചെയ്തു. മുളപ്പൻ തുണ്ടിൽ ശ്രീ കുഞ്ഞുമോൻ ഈ സാധനങ്ങൾ നൽകിയത്. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. പി സജീവ് ഉദ്ഘാടനം ചെയ്തു. ഗിവർഗീസ് എൽ രാജീവ് ഇഞ്ചക്കൽ രാഹുൽ കോട്ടൂർ എന്നിവർ സംബന്ധിച്ചു.
There are no comments at the moment, do you want to add one?
Write a comment