വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ സദാനന്ദപുരം വാർഡിലെ വൃദ്ധരും, കിടപ്പുരോഗികൾ , വികലാംഗർ ,നിർധനർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഏകദേശം 120 കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ 13 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജനം കിറ്റ് വിതരണം ചെയ്തു. മുളപ്പൻ തുണ്ടിൽ ശ്രീ കുഞ്ഞുമോൻ ഈ സാധനങ്ങൾ നൽകിയത്. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. പി സജീവ് ഉദ്ഘാടനം ചെയ്തു. ഗിവർഗീസ് എൽ രാജീവ് ഇഞ്ചക്കൽ രാഹുൽ കോട്ടൂർ എന്നിവർ സംബന്ധിച്ചു.
