ലോക്ക്ഡൗൺ ഇളവ്; കശുവണ്ടി ഫാക്ടറികളുടെ പ്രവർത്തനം പുനരാരംഭിച്ചു

May 09
11:28
2020
ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. റോള്‍ നമ്പറിന്റെ ഒറ്റ, ഇരട്ട ക്രമത്തില്‍ ഒന്നിടവിട്ടുള്ള ദിനങ്ങളില്‍ തൊഴിലാളികള്‍ക്ക് എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കുന്ന ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. ഫാക്ടറികളില്‍ തെര്‍മല്‍ സ്കാനര്‍ പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജോലിക്ക് എത്തുന്നവര്‍ക്കു മുഖാവരണം നിര്‍ബന്ധമാണ്. സോപ്പ് ഉപയോഗിച്ചു കൈകള്‍ കഴുകിയാണ് ഫാക്ടറികളില്‍ പ്രവേശിപ്പിക്കുന്നത്.
പനി, ജലദോഷം, ശ്വാസതടസം ഉള്ളവരെ ജോലിയില്‍ പ്രവേശിപ്പിക്കില്ല. ഫാക്ടറികളില്‍ സ്ഥാപിച്ചിട്ടുള്ള തെര്‍മല്‍ സ്‌കാനറില്‍ നിന്ന് തെര്‍മല്‍ റീഡിംഗ് എടുക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജോലി തുടങ്ങും മുൻപ് ഫാക്ടറികള്‍ അണുവിമുക്തമാക്കിയും പരിസര ശുചീകരണം നടത്തിയുമാണ് തുറന്നത്.
There are no comments at the moment, do you want to add one?
Write a comment