തിരുവനന്തപുരം : എസ്എസ്എല്‍സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ലോക്ക്ഡൗണിനുശേഷം മാത്രം. ലോക്ക്ഡൗണിനുശേഷം സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാല്‍ മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 21 നും 29 നും ഇടയില്‍ നടത്തും. എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാന്‍ കഴിയുമോയെന്ന് പ്രിന്‍സിപ്പല്‍ വഴി അന്വേഷണം നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
ലോക്ക്ഡൗണിനുശേഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാല്‍ മെയ് 21 നും 29നും ഇടയില്‍ പരീക്ഷ നടത്താന്‍ യോഗം തീരുമാനിച്ചു. ചില സ്കൂളുകള്‍ കൊവിഡ് സെന്ററായി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം പരീക്ഷാകേന്ദ്രങ്ങള്‍ക്ക് പകരം മറ്റ് സംവിധാനം ആലോചിക്കും. എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാന്‍ സാധിക്കുന്ന സാഹചര്യമുണ്ടോ എന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ വഴി ജില്ലാതലത്തില്‍ അന്വേഷിക്കും.