അടൂര്‍ : മണ്ണടിയില്‍ പതിമൂന്നുകാരിയായ മകളെ ശാരീരികമായി പീഡിപ്പിച്ച ബിജെപി നേതാവിനെ പൊലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും അടുത്ത വീട്ടില്‍ ടിവി കാണാന്‍പോയ സമയത്താണ് കുട്ടിയെ അടിച്ച് അവശയാക്കിയത്. നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ കുട്ടിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം ഏനാത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മണ്ണടിയിലേയും അടൂരിലെയും ബിജെപി പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അനുകൂലമായി മൊഴി കൊടുപ്പിച്ച് ജാമ്യത്തിലിറക്കിയതായും ആരോപണമുണ്ട്.
