പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയില്‍ ഇറങ്ങി.

കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്ന ആദ്യ വിമാനം നെടുമ്ബാശ്ശേരിയിലെത്തി. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യം, വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫ് നാടുകളില്‍ നിന്ന് പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനമാണ് എത്തിയത്. 49 ഗര്‍ഭിണികളും നാലു കുട്ടികളും ഉള്‍പ്പെടെ 181 യാത്രക്കാരും സുരക്ഷിതരായി ജന്മനാടിന്റെ കരുതലിലേക്ക് പറന്നിറങ്ങി. അബുദാബിയില്‍ നിന്ന് ഇന്ത്യന്‍ സമയം 6.37ന് പറന്നുയര്‍ന്ന വിമാനം രാത്രി 10.12ഓടെ കൊച്ചിയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.
അബുദാബി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരെ റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഇവരില്‍ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു. അബുദാബിയില്‍ നിന്ന് മൂന്നരമണിക്കൂര്‍ യാത്രക്ക് ശേഷമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് IX452 വിമാനം കൊച്ചിയിലെത്തിയത്. പരിശോധനകള്‍ക്ക്ശേഷം ഇവരെ ക്വറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. എട്ട് കെഎസ്‌ആര്‍ടിസി ബസും 40 ടാക്സികളുമാണ് തയാറാക്കിയിരിക്കുന്നത്.
ഗര്‍ഭിണികള്‍ക്കു സ്വകാര്യ വാഹനത്തിലോ സിയാല്‍ ഒരുക്കിയ ടാക്സികളിലോ വീടുകളിലേയ്ക്ക് പോകാം. ഇവര്‍ 14 ദിവസം വീടുകളില്‍ ക്വറന്റീനില്‍ കഴിയണമെന്നാണ് നിര്‍ദേശം. യാത്രക്കാരുടെ പരിശോധനകള്‍ക്കായി അഞ്ച് ഇമിഗ്രേഷന്‍ കൗണ്ടറുകളാണുള്ളത്. ഇതില്‍ 10 ഉദ്യോഗസ്ഥരാണുണ്ടാവുക. ശരാശരി 30 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിച്ചായിരിക്കും കൗണ്ടറിലേയ്ക്ക് കൊണ്ടുവരിക. തൃശൂരിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേയ്ക്കുള്ള 60 പേരെ മൂന്നു ബസുകളിലായി കൊണ്ടു പോകും. തൃശൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം യാത്രക്കാര്‍. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്.
There are no comments at the moment, do you want to add one?
Write a comment