ശാസ്താംകോട്ട : മൈനാഗപ്പള്ളി സ്വദേശിയായ ഷംസുദ്ദീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വയലിലും അനുബന്ധമായ തോട്ടിലും കക്കൂസ് മാലിന്യം തള്ളിയ കേസിൽ പ്രതികളായ കുലശേഖരപുരം നീലികുളം ഷംന മന്‍സിലിൽ ഷംനാദ്(30), ആലപ്പുഴ കണ്ടല്ലൂർ വില്ലേജ് കുരിയവിള മുതുകുളം മലയിൽ തറയിൽ വീട്ടിൽ കണ്ണൻ(23) എന്നിവരാണ് ശാസ്താംകോട്ട പോലീസിൻറെ പിടിയിലായത്.
മൈനാഗപ്പള്ളി സ്വദേശിയായ ഒരാളുടെ വീട്ടിൽ നിന്നും മാലിന്യം ശേഖരിച്ച ശേഷം പ്രതികൾ ഷംസുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള വയലിൽ തള്ളുകയായിരുന്നു.
കക്കൂസ് മാലിന്യം ശേഖരിച്ചശേഷം വയലിലോ റോഡിലോ മറ്റു ജലാശയങ്ങളിലോ തള്ളിയിട്ടു കടന്നുകളയുന്ന രീതി പതിവാക്കിയ വരാണ് പ്രതികൾ. കരുനാഗപ്പള്ളി പോലീസിൻറെ സഹായത്തോടെ
ശാസ്താംകോട്ട എസ് ഐ അനീഷ്,എ എസ് ഐ മാരായ സുരേഷ്, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.