പ്രവാസികളുടെ ആദ്യ സംഘം എത്തുക മാലദ്വീപിൽ നിന്ന്

പ്രവാസികളുടെ ആദ്യ സംഘം എത്തുക മാലദ്വീപില്‍ നിന്ന്. 14 ദിവസം കൊച്ചിയില്‍ ക്വാറന്റീന്‍
ന്യൂഡല്‍ഹി : കോവിഡിനെ തുടര്‍ന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രവാസികളുടെ ആദ്യ സംഘം എത്തുക മാലദ്വീപില്‍ നിന്നായിരിക്കും.
ഒരാഴ്ചയ്ക്കുള്ളില്‍ 200 പേരെ കപ്പല്‍ മാര്‍ഗം കൊണ്ടുവരും. കൊച്ചിയിലാണ് ഇവരെ എത്തിക്കുക. എത്തുന്നവര്‍ 14 ദിവസം കൊച്ചിയില്‍ ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ സമയത്തെ ചെലവുകള്‍ സ്വയം വഹിക്കേണ്ടിവരും.
ഗള്‍ഫില്‍നിന്നും മറ്റും തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് തുക നല്‍കേണ്ടിവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കാനാണു സാധ്യത.
മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ റജിസ്‌ട്രേഷന്‍ എംബസികളില്‍ ആരംഭിച്ചു. മുന്‍ഗണനാക്രമമനുസരിച്ചുള്ള പട്ടിക എംബസികളില്‍ തയാറാവുകയും തിരിച്ചെത്തിക്കേണ്ട സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ധാരണയിലെത്തുകയും ചെയ്താല്‍ യാത്രയ്ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കും.
There are no comments at the moment, do you want to add one?
Write a comment