തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ 61 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആകുകയും ചെയ്തു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളത് 34 പേര്‍ മാത്രമാണ്.തുടര്‍ച്ചയായ രണ്ടാംദിവസമാണ് സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്.
499 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 21724 പേരാണ് നിരീക്ഷണത്തിലുള്ളത്. 33010 സാമ്ബിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു