ന്യുഡല്‍ഹി: ഈ മാസം 31 ന് നടക്കേണ്ട യുപിഎസ് സി സിവില്‍ സര്‍വീസ് പ്രിലിമനറി പരീക്ഷ മാറ്റിവെച്ചു. മെയ് 20 ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്.
അതേദിവസം നടത്താനിരുന്ന ഐഎഫ്എസ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നീട്ടുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പരീക്ഷ തിയ്യതി തീരുമാനിക്കാനാക്കിനാവില്ലെന്ന് ഇന്നത്തെ യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെടുകയായിരുന്നു.
മെയ് 31നായിരുന്നു നേരത്തെ പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകള്‍ ക്ഷണിച്ചത്. പുതുക്കിയ തിയ്യതി നിശ്ചയിക്കുമ്ബോള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ സമയം അനുവദിക്കും. ഒരു മാസത്തെ സമയം മുന്‍കൂട്ടി നല്‍കുമെന്ന് യുപിഎസ് സി അറിയിച്ചു.