കുണ്ടറ : കോവിഡ് 19 പിടിപെട്ട് അമേരിക്ക ഫിലാഡൽഫിയിൽ വെച്ച് പുന്നമുക്ക് കല്ലറയ്ക്കൽ തടത്തുവിള പുത്തൻ വീട്ടിൽ ഗിവര്ഗീസ് എം.പണിക്കർ (63) മരണപ്പട്ടു. അമേരിക്കൻ സമയം ശനി വെളുപ്പിന് 3 മണിക്കാണ് മരണം സംഭവിച്ചത്. പണിക്കർ ട്രാവെൽസ് എന്ന ബിസിനസ് സ്ഥാപനം നടത്തിവരുക ആയിരുന്നു. ഭാര്യ: അന്നമ്മ ജി പണിക്കർ നഴ്‌സ് ആയി ജോലി ചെയ്യുന്നു. മക്കൾ ജോയൽ, ആൽബിൻ, മരുമകൾ ജിസി ജോയൽ. ബുധനാഴ്ച്ച ഫിലഡൽഫിയായിലെ ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം നടക്കും.
