തിരുവനന്തപുരം : ഞായറാഴ്ച ദിവസം പൂര്‍ണ്ണ ഒഴിവ് ദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ പാടില്ലെന്നും വാഹനങ്ങളും ഞായറാഴ്ച ദിവസം നിരത്തിലിറക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നാളെ ഞായറാഴ്ച(3-5-2020) ആയതില്‍ ഇക്കാര്യങ്ങള്‍ നടപ്പാക്കന്‍ കുറച്ച് വിഷമമുണ്ടാകുമെന്നും അതുകൊണ്ട് പറ്റുന്നവരെല്ലാം ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ തോതില്‍ കൊണ്ടുവരാനാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങളുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.