തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്ക് താല്‍ക്കാലിക ഇളവ് നല്കി സര്‍ക്കാര്‍.പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഡബ്ബിങ്,സംഗീതം,സൗണ്ട് മികസിങ് എന്നീ ജോലികള്‍ക്കാണ് തിങ്കളാഴ്ച മുതല്‍ അനുമതി.മന്ത്രി എ.കെ ബാലന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരിമാനം.