കൊട്ടാരക്കര: അയത്തില്‍ ജംക്ഷനിലെ ആംബുലന്‍സ് ഡ്രൈവറും ട്രാക്ക് വോളന്റിയറുമായ കിളികോല്ലൂര്‍ എം.എസ്. നഗറില്‍ ആമിനാ മന്‍സിലില്‍ മുഹമ്മദ് സുധീറി(39) നെയാണ് 11 അംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞ ദിവസം (25.03.2020) ഉച്ചയോടു കൂടി കൊല്ലം ഡി.എം.ഒ യുടെ നിര്‍ദ്ദേശപ്രകാരം കുന്നിക്കോട് നിരീക്ഷണത്തിലായിരുന്ന രോഗിയേയും കൊണ്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുള്ള കൊറോണ ഐസോലേഷന് വാര്‍ഡിലേക്ക് എത്തിയതായിരുന്നു. രോഗിയെ ആംബുലന്‍സില്‍ നിന്നും ഇറക്കി വാര്‍ഡിലേക്ക് കയറ്റുന്നതിനിടെ കെ.എല്‍-24 എന്‍ 2656 എന്ന ഓട്ടോയിലും മറ്റുമായി എത്തിയ പ്രതികള്‍ ആംബുലന്‍സ് മാറ്റി പാര്‍ക്ക് ചെയ്യണം എന്ന് ആക്രോശിച്ചുകൊണ്ട് ആംബുലന്‍സ് ഡ്രൈവറെ ദേഹോപദ്രവം ഏല്പിക്കുകയായിരുന്നു. കൊട്ടാരക്കര സ്വദേശിയാ ഫൈസല്‍ എന്നയാളിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
