അഞ്ചാലുംമൂട് : രണ്ടുവിവാഹം മറച്ചുവെച്ച് മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവാവ് പിടിയിലായി . വാളകം സ്വദേശിയായ അനില്‍കുമാർ (38) നെയാണ് അഞ്ചാലുംമൂട് പോലീസ് പിടികൂടിയത്. ഇയാൾ സി.ആര്.പി.എഫ്.ജവാനാണെന്നു പറഞ്ഞാണ് വിവാഹത്തിനൊരുങ്ങിയത്.രണ്ടാം ഭാര്യയിൽ നിന്ന് 60000 രൂപയും സ്വർണ്ണവും അപഹരിച്ചശേഷം ഇവരുടെ കാറിലാണ് ഇയാൾ കാഞ്ഞാവെളിയിൽ എത്തിയത്.
തൃക്കരുവ സ്വദേശിനിയായ യുവതിയെ തിങ്കളാഴ്ച വിവാഹം കഴിക്കുന്നതറിഞ്ഞ് മുന്‍ ഭാര്യമാരായ യുവതികള്‍ സംഘടിച്ച് കൊട്ടാരക്കര പോലീസ് കമ്മിഷണര്‍ക്കു നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
വിവാഹം കഴിക്കാനിരുന്ന യുവതിയെക്കൊണ്ട് അഞ്ചാലുംമൂട് പോലീസ് ഞായറാഴ്ച രാത്രി യുവാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ അഞ്ചല്‍ പോലീസിന് കൈമാറി.