അമൃത്സര്‍: പഞ്ചാബില്‍ രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധയാണെന്ന് ഉറപ്പുവരുത്തി.ഇറ്റലിയില്‍ നിന്ന് ബുധനാഴ്ച തിരിച്ചെത്തിയ രണ്ടുപേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.
അമൃത്സറിലെ ഗുരുനാനാക്ക് ആശുപത്രിയിലെ ഡോക്ടർമാരനാണ് ഇതു കണ്ടെത്തിയത്. പ്രാഥമിക രക്ത പരിശോധനയിലാണ് പോസിറ്റീവ് ഫലം ലഭിച്ചത്. ഇരുവരും ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്.
ഇരുവരുടേയും രക്ത സാമ്പിൾസ് രണ്ടാമതും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം ഞായറാഴ്ച വരുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ 31 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.