കൊല്ലം: യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ ജീവന് ഓടിക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയത്ത് ആണ് സംഭവം. ഫൗസിയ എന്ന യുവതിയാണ് ജീവന് ഓടുക്കിയത്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും വിശദ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും ബന്ധുക്കളും നിരന്തരം ദ്രോഹിച്ചിരുന്നു എന്ന് ഫൗസിയയുടെ അച്ഛന് ആരോപിച്ചു.കഴിഞ്ഞ മാസം ഇരുപത്തി അഞ്ചാം തീയതി ആണ് ഫൗസിയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ആറ് മാസം മാത്രമേ ആയിരുന്നുള്ളു. അതേസമയം രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്.
