ഇടുക്കി ജില്ലയിലെ മറയൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 70 കാരന്റെ മൃതദേഹമാണ് മറയൂര്‍ ടൗണില്‍ വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്.
മറയൂര്‍ പഞ്ചായത്ത് അംഗം ഉഷ തമ്ബിദുരൈയുടെ പിതാവ് മാരിയപ്പന്റെ മൃതദേഹമാണ് കണ്ടെടുത്തത്. മൃതേദഹത്തില്‍ നിറയെ വെട്ടേറ്റ പാടുകളുണ്ട്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.