തിരുവനന്തപുരം : പാറശാലയിൽ കാറിടിച്ച് കാൽനടക്കാരന് ദാരുണാന്തൃം. ഇടിച്ചക്കപ്ലാമൂട് പുതുവൽ പുത്തൻവീട്ടിൽ മാലിക്ക് ഫിറോസ്ഖാൻ (60 ) ആണ് മരിച്ചത് .പരശുവക്കലിൽനിന്ന് സുഹൃത്തിനൊപ്പം നടന്നുവരികയായിരുന്ന മാലിക്കിനെ തമിഴ്നാട് ഭാഗത്തുനിന്ന് വന്ന കാര് ഇടിച്ചു തെറിപ്പിക്കുകയിരുന്നു.
കാർഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് സംശയമുണ്ട് .
പോസ്റ്റ്മോർട്ടത്തിന് ശേഷം മാലിക്ക് ഫിറോസ്ഖാൻെറ മൃതദേഹം ഇന്നലെ വൈകിട്ടോടെ ഇടിച്ചയ്ക്കപ്ലാമൂട് ജുമാമസ്ജിദിൽ കബറടക്കി. ഭാര്യ പരേതയായ യുജിനാബീവി. മക്കൾ : മുഹമ്മദ്റാഫി, അൽസീനാ.