കൊട്ടാരക്കര: പാചകവാതക സിലിണ്ടറുകൾ അനധികൃതമായി ശേഖരിച്ച കേസിൽ പ്രതിയായ മൈലം മുട്ടമ്പലം ശൈലജ മന്ദിരം വീട്ടിൽ ബോസ് ലാൽ (31 ) കൊട്ടാരക്കര പോലീസിൻറെ പിടിയിലായത് സിലിണ്ടറുകൾ ശേഖരിച്ച് കരിഞ്ചന്തയിൽ വിൽപന നടത്തി വരികയായിരുന്നു പ്രതി. 15 ഗ്യാസ് സിലിണ്ടറുകളും 7 കാലി സിലിണ്ടറുകളും പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. കൊട്ടാരക്കര സബ് ഇൻസ്പെക്ടർ രാജീവ് ജി എസ് ഐ അജയകുമാർ സിപിഒ ഹോചിമിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.