കൊട്ടാരക്കര: ചാർട്ടേർഡ് അക്കൗണ്ടൻസി ഫൌണ്ടേഷൻ പരീക്ഷയിൽ ഓൾ ഇന്ത്യ 38-ാം റാങ്ക് കൊട്ടാരക്കര ഐ. എ. ടി പ്രൊഫഷണൽ ക്യാമ്പസ് വിദ്യാർത്ഥി എബിൻ അലെക്സിന് ലഭിച്ചു. കൊട്ടാരക്കര വാളകം സ്വദേശി അലക്സ് കുട്ടിയുടെയും കുഞ്ഞമ്മയുടെയും മകനാണ് എബിൻ അലക്സ്. അജിൻ അലക്സ് സഹോദരൻ. നിരവധി ചാർട്ടേർഡ് അക്കൗണ്ടന്റ് മാരെ സൃഷ്ടിച്ചിട്ടുള്ള 15 വര്‍ഷമായി കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന ഐ എ ടി പ്രൊഫഷണൽ ക്യാമ്പസ് സി എ. സി എം എ കോഴ്സുകൾ പഠിപ്പിക്കുന്ന സൗത്ത് ഇന്ത്യ യിലെ ഏക റെസിഡന്റിൽ ക്യാമ്പസ് ആണ്.
