ശുരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് കൈമവീട് ജംഗ്ഷനിൽ കോയിപ്പുറത്തു വീട്ടിൽ തങ്കപ്പൻ പിളള ഭാര്യ 80 വയസുള്ള ഭാർഗ്ഗവിയമ്മയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചു കൊണ്ടു പോയ കേസിലെ പ്രതിയായ കുലശേഖരപുരം നീലികുളം കുഴിവേലി മുക്ക് കൊല്ലന്റയ്യത്ത് പടീറ്റതിൽ നിസ്സാർ (38) ആണ് ശൂരനാട് പോലീസിന്റ പിടിയിലായത് . റോഡിനോട് ചേർന്നുള്ള തന്റെ വീടിനു മുന്നിൽ ആടിനെ തീറ്റികൊണ്ടു നിൽക്കുകയായിരുന്ന ഭാർഗ്ഗവിയമ്മയുടെ കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയുടെ ഏകദേശം ഒന്നേകാൽ പവനോളം വരുന്ന ഭാഗമാണ് പ്രതി പൊട്ടിച്ചെടുത്തത്. ഭാർഗ്ഗവിയമ്മയെ അടിച്ചു തള്ളിയിട്ട ശേഷമാണ് പ്രതി മാല പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞത്. പാരാതിക്കാരിയുടെ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം ശൂരനാട് ഇൻസ്പെക്ടർ ജയചന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ , എസ് ഐ മാരായ ശ്രീജിത്ത്, നിസാറുദ്ദിൻ എ എസ് ഐ മാരായ മധുസൂദനൻ, ഹർഷാദ് എന്നിവരടങ്ങുന്ന സംഘം അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്തും സാഹചര്യ തെളിവുകൾ പരിശോധിച്ചും പ്രതിയെ തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്യുകയായിരുന്നു.
