കൊട്ടാരക്കര: ലളിതാംബിക അന്തർജ്ജനം ലൈബ്രറിക്കായി പുസ്തകങ്ങൾ നൽകി താലൂക്കോഫീസ് ജീവനക്കാർ. ജോയിന്റ് കൗൺസിൽ നേതൃത്വത്തിലാണ് ജീവനക്കാർ പുസ്തകങ്ങൾ സമാഹരിച്ചത്. താലൂക്കോഫിസിൽ നടന്ന ചടങ്ങിൽ തഹസിൽദാർ എ.തുളസിധരൻപിള്ള ലൈബ്രറി ഭാരവാഹികൾക്ക് പുസ്തകങ്ങൾ കൈമാറി. തിരക്കേറിയ ഓഫീസ് ജീവിതത്തിനിടയിലും വായനയ്ക്കിടം നൽകുന്നവരാണ് സർക്കാർ ജീവനക്കാരെന്നും ഏതു പ്രതിസന്ധിയും മറികടക്കാൻ വായന സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർ അയ്യപ്പൻപിള്ള, അജിലാൽ, കെ.ആർ.രാജേഷ്, ഹരികുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ, സന്തോഷ് കുമാർ, ശിശുപാലൻ, പ്രദീപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
