കൊട്ടാരക്കര താലൂക് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി .

November 11
16:17
2019
-
യോഗക്ഷേമ സഭ കൊല്ലം ജില്ലാ സഭയുടെ ആഭിമുഖ്യത്തിൽ വനിതാ സഭയുടെയും യുവജന സഭയുടെയും സഹകരണത്തോടെ വാളയാർ വിഷയത്തിൽ ഇരകൾക്കു നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കൊട്ടാരക്കര താലൂക് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി .സംസ്ഥാന ദക്ഷിണ മേഖല സെക്രട്ടറി. ശ്രീകുമാർ ഉത്ഘാടനം നിർവഹിച്ചു. ജില്ലാ വനിതാസഭ പ്രസിഡന്റ് ജയാ മണി അധ്യക്ഷതയും , ജില്ലാ വനിതാ സഭ സെക്രട്ടറി ശുഭ സ്വാഗതവും, സംസ്ഥാന വനിതാസഭ വൈസ്. പ്രസിഡന്റ് Dr. ശ്രീഗംഗ , ജില്ലാ സെക്രട്ടറി കെ. വി. വിനോദ്, ജില്ലാ ട്രഷറർ രാധാകൃഷ്ണൻ പോറ്റി,ജോയിന്റ് സെക്രട്ടറി മനോജ് ശർമ്മ,സംസ്ഥാന വനിതാ സഭ നിർവഹക സമിതി അംഗം. ശ്രീലതാ അന്തർജ്ജനം,ജില്ലാ വനിതാ സഭ ട്രഷറർ ശ്രീമതി. മൈത്രി ശർമ്മ, യുവജനസഭ പ്രതിനിധി ബ്രഹ്മശ്രീ. ജിഷ്ണു നാരായണൻ നമ്പൂതിരി,വിവിധ ഉപസഭ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
There are no comments at the moment, do you want to add one?
Write a comment