കേന്ദ്ര ഗവ:ൺമെന്റ് പദ്ധതിയായ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇപ്പോൾ ജനോപകാര പ്രദമല്ലാതായിരിക്കുന്നു. പദ്ധതിയുടെ ഭാഗമായി ചെയ്ത് വരുന്നത് കാട് വെട്ടിത്തെളിയും, റബ്ബർ തോട്ടങ്ങൾക്കും പുരയിടങ്ങൾക്കും അതിരു കോരുകയാണ്. റോഡരുകിൽ വെച്ച് പിടിപ്പിച്ച മരങ്ങൾ അവർ തന്നെ വെട്ടി വെളിപ്പിക്കുന്നു. ഉത്പാദന മേഖലയിൽ ഒരു പ്രവർത്തനവും നടക്കുന്നില്ല.
കേരളത്തിലെ വയൽ ഏലകൾ ഭൂരിഭാഗവും തരിശുകിടക്കുകയാണ്. തൊഴിലാളികളുടെ അഭാവം മൂലം കൃഷി ചെയ്ത ‘വയലേലകൾ കൊയ്ത്തു നടത്താൻ കഴിയാതെ കിടന്നു നശിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ വയലിലിറക്കിയാൽ തരിശു പാടങ്ങൾ ഹരിതാഭ മാക്കാൻ കഴിയും. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് മാറ്റം ഉണ്ടാകാനും നെല്ലുത്പാദനം ഗണ്യമായി കുട്ടാനും കഴിയും.
തൊഴിലുറപ്പ് തൊഴിലാളികളെ കുടുംബശ്രീയുമായി ബന്ധിപ്പിച്ചാൽ സംഘടിത പശുവളർത്തൽ, പച്ചക്കറി കൃഷി എന്നിവ വ്യാപിപ്പിക്കാനും കഴിയും, ഇപ്പോൾ അവർ ചെയ്തു വരുന്ന പ്രവർത്തികൾ സമൂഹത്തിന് ഒരു പ്രയോജനവും ഇല്ലാത്തതാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റം വരുത്തി നടപ്പിലാക്കണമെന്ന് ജനകീയവേദി യോഗത്തിൽ സജീചേരൂർ, ജോൺ ഹാബേൽ, ഇ. ശമുവൽ, അഡ്വക്കേറ്റ് വെളിയം അജിത്, സാം തെങ്ങുവിള, ജേക്കബ്ബ് കെ, മാത്യു, തൃക്കണ്ണമംഗൽ ജോയിക്കുട്ടി,ഡോ.സന്തോഷ് തര്യൻ എന്നിവർ ആവശ്യപ്പെട്ടു.
വാർത്ത : സജീചേരൂർ, കൊട്ടാരക്കര