തുരുത്തിയിൽ കുടുംബയോഗം: സ്കുളുകൾക്കും രോഗികൾക്കും 22 ലക്ഷം രൂപയുടെ സഹായം ചെയ്തു.

കൊട്ടാരക്കര : തൃക്കണ്ണമംഗൽ തുരുത്തിയിൽ കുടുംബയോഗം ചെയ്യുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സ്കുളുകൾക്കും രോഗികൾക്കും 22 ലക്ഷം രൂപയുടെ സഹായം ചെയ്തു.
മാർത്തോമ്മാ സ്കൂൾ, കടലാവിള എൽഎംഎസ് എൽ പി എസ് ,തോട്ടം മുക്ക് അംഗൻവാടി എന്നീ സ്ഥാപങ്ങൾക്കു ജോൺ മാത്യൂ പുനിക്കോലി പൊയ്ക, പി ജെ തോമസ്സ്, സി വി ഗീവർഗ്ഗീസ് എന്നീ വർ ചേർന്ന് സ്കൂളിനും, കാരുണ്യ ചികിത്സാ സഹായവും ചെയ്തു.
കൂടാതെ മാർത്തോമ്മാ സ്കൂളിന് 20 ലക്ഷം രൂപയുടെ നാല് പുതിയ ബ്ലോക്കുകൾ നിർമ്മിച്ചു. ബാക്കി വരുന്ന തുകയ്ക്ക് തോട്ടം മുക്ക് അംഗൻവാടി, കോടിയാട്ട് അംഗൻവാടി, എൽഎംഎസ് എൽ പി എസ് കടലാവിള, സിവിഎൻഎം എൽ പി എസ് തൃക്കണ്ണമംഗൽ, കൊട്ടാരക്കര ഗവൺമെന്റ് മോഡൽ നേഴ്സറി സ്കൂൾ എന്നീ വ യ്ക്ക് നെടിയവിള പി തങ്കച്ചനും, ഇ ശമുവേലും ചേർന്ന് പ്രഭാത ഭക്ഷണപാത്രവും ഫാനും വാങ്ങി നല്കി. കാരുണ്യ ചികിത്സാ സഹായവും ചെയ്തു.
ഇത്തരം സേവനം പ്രവർത്തനം ചെയ്യുന്നവരെ കുടുംബയോഗം വാർഷിക യോഗത്തിൽ പ്രസിഡന്റ് പി ജെ തോമസ്സും, സെക്രട്ടറി റ്റി. ഒ അല്കസാണ്ടറും അഭിനന്ദിച്ചു.
There are no comments at the moment, do you want to add one?
Write a comment