കൊട്ടാരക്കരയിലെ അച്ചായൻ പോറ്റിയാണ് ( പൂർണ്ണ പ്രകാശ് ഹോട്ടൽ )

കൊട്ടാരക്കര : പൂർണ്ണ പ്രകാശ് ഹോട്ടൽ നടത്തുന്ന അച്ചായനെ പോറ്റിയെന്നാണ് വിളിക്കുന്നത് ജന്മം കൊണ്ട് പോറ്റി അല്ലെങ്കിലും വെജിറ്റേറിയൻ ആഹാരം വിളമ്പിയാണ് പേരു വന്നത് യാർത്ഥ പേര് ഷാജി പാപ്പച്ചൻ എന്നാണ്. ഷാജിയുടെ അപ്പൻ പാപ്പച്ചൻ 1980-ൽ പുലമൺ ജംഗ്ഷനിൽ ആണ് ഈ ഹോട്ടൽ നടത്തിയിരുന്നത്. ഇപ്പോൾ ചന്തമുക്കിലാണ് ഈ ഹോട്ടൽ അപ്പന്റെ പേര് ഷാജിക്കു കിട്ടി പോറ്റിയെന്ന്.
വൃത്തിയായ അന്തരീക്ഷമാണ് അടുക്കളയ്ക്ക്, തലേ ദിവസത്തെ ആഹാരം വിളമ്പാറില്ല. അച്ചായൻ പോറ്റിയുടെ കടയിൽ നിന്ന് ആഹാരം കഴിക്കാത്ത രാഷ്ട്രീയ, സിനിമാ നടന്മാറില്ല. അവർ തിരുവനന്തപുരത്ത് പോകുമ്പോൾ കൊട്ടാരക്കര പുലമൺ ജംഗ്ഷനിലെ ഹോട്ടൽ നിന്ന് ആഹാരം കഴിച്ചേ പോകു.
ഉമ്മൻ ചാണ്ടി, ആർ. ബാലകൃഷ്ണപിള്ള, കെ. കരുണാകരൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രമുഖരിൽ പ്പെടും. അമിതമായ വില ഈടാക്കാറില്ല. തൈരും, കുട്ടുകറിയും ഉൾപ്പെടെ അഞ്ചാറു കൂട്ടം കാണും. അവയിൽ, തീയൽ, തോരൻ, അച്ചാറ്, സാമ്പാർ പുളിശ്ശേരി, പച്ച മോര് രസം എന്നിവ, ഏറ്റവും നല്ല അരിയും, ഗോതമ്പുമാണ് ഉപയോഗിക്കുന്നത്. പൂവ് പോലെ ഇഡലിയാണ് നൽകുന്നത്. സാമ്പാർ, തേങ്ങാ ചമന്തി, ചിലപ്പോൾ ഇടി ചമന്തിയും കൂടെ കാണും. ചപ്പാത്തിയും, കറിയും നാവിൽ കൊതിയൂറും, റെഡി മെയിഡ് ചപ്പാത്തിയല്ല അവിടെ തന്നെ എണ്ണയില്ലാതെ ഉണ്ടാക്കിയെടുക്കും.
മസാല ദോശ, നെയ്യ് റോസ്റ്റ്, പൂരി, ഉപ്പുമാവ്, വട, ഏത്തയ്ക്ക പുഴുങ്ങീയത് ഇതൊക്കെയാണ് വിഭങ്ങൾ. തേങ്ങാ ചമന്തിയാണ് കൊടുക്കുന്നത്. മറ്റുള്ള കടകളിൽ കടല് മാവ് ചമ്മന്തിയാണ്. കൊടുക്കുന്ന കറികൾ പിശുക്കു കാണിക്കാറില്ല. ശബരിമല സീസണിലും എല്ലാ സമത്തും നല്ല തിരക്കാണ്.
ഹോട്ടലിന്റെ ഭിത്തിയിൽ ചരിത്ര പുരുഷൻമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട് ഇരിക്കുന്ന കസേര തടി കസേരയാണ് തൊഴിലാളികൾ വരുന്ന കസ്റ്റമേഴ്സിനോട് നല്ല പെരുമാറ്റമാണ്. ഏതൊക്കെ ഹോട്ടൽ വന്നാലും “അച്ചായനും പോറ്റി ഹോട്ടൽ എന്ന പൂർണ്ണ പ്രകാശ്” കൊട്ടാരക്കര കാർക്ക് സ്വന്തമാണ്.
വാർത്ത തയ്യാറാക്കിയത്: സജീ ചേരൂർ, കൊട്ടാരക്കര
There are no comments at the moment, do you want to add one?
Write a comment