നാരങ്ങായ്ക്ക് അടിക്കടി ഉണ്ടാക്കുന്ന വില വർധനവ് നാരങ്ങാ വെള്ള കച്ചവടക്കാരെ പ്രതിസന്ധിയിലാക്കി. ഒരു കിലോ നാരങ്ങയ്ക്ക് 280 രൂപ വരെ വിലയായി. ഒരു കിലോ നാരങ്ങാ 15 എണ്ണമേ കാണു. ഒരു നാരങ്ങയ്ക്ക് 20 രൂപ വിലയാകും. നാരങ്ങാവെളത്തിന് 10 രൂപയ്ക്ക് കൊടുക്കാൻ സാധിക്കില്ല. പല കടകളിലും നാരങ്ങാവെള്ളം മിക്സിയിൽ അടിച്ച് ജ്യൂസാക്കി 20 രൂപ മുതൽ 30 രൂപരെ വിലയ്ക്ക് വിൽക്കുന്നു. നാരങ്ങാ കൃഷി നശിച്ചതാണ് വില കൂടാൻ കാരണം.
കേരളത്തിൽ നാരങ്ങാ കൃഷി നാമമാത്രമാണ്. അന്ധ്രയിൽ ഗുഡുരിൽ നിന്ന് രാജൻ പേട്ടയിൽ നിന്നും, തമിഴ്നാട്ടിലെ ദിണ്ടിഗൽ നിന്നുമാണ് കേരളത്തിൽ നാരങ്ങ വരുന്നത്.
അന്ധ്ര നാരങ്ങാ തൊലി കട്ടി കൂടിയതാണ്. നീരു കുറവാണ്. പുളിയൻ കുടിനാരങ്ങയ്ക്കാണ് ഏറ്റവും വലിയ ഡിമാന്റ്. 100 കിലോ ചാക്കിന് 6000-7000 രൂപ വിലയാണ്.
ഇപ്പോൾ ഒരോ കടയിലും വ്യത്യസ്ത പേരിൽ നാരങ്ങാവെള്ളത്തിന്റെ പേര് അറിയപ്പെടുന്നു. നാരങ്ങാ കള്ള്, നാരങ്ങാ നറു നണ്ടി, തൃക്കണ്ണമംഗൽ സജീചേരൂരിന്റെ നാരങ്ങാവെള്ളത്തിന്റെ പേര് “Digtal Tincture System” (DTS) ഗ്യാസുള്ള സോഡാ സൗണ്ടോടു കൂടി ഇഞ്ചിയും, പച്ചമുളകും ചേർത്ത് കൊടുന്ന രീതിയാണ് ഡിറ്റിഎസ്.
വരും ദിനങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് വില കുറച്ച് വരുമെന്ന് കച്ചവടക്കാർ പ്രതിക്ഷിക്കുന്നു. നാരങ്ങാ മോഷണവും ചില സ്ഥലങ്ങളിൽ ഉണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
വാർത്ത: സജീചേരൂർ, കൊട്ടാരക്കര