കൊട്ടാരക്കര : എം.സി റോഡില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായി. ജില്ലയില്‍ മറ്റ് താലൂക്കുകളിലും നേരിയ തോതില്‍ മഴ തുടരുന്നു. താലൂക്കില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. പുലമണ്ണിലാണ് മണ്ണിടിഞ്ഞത്. താഴ്ന്ന പ്രദേശങള് വെള്ളത്തിനടിയിലായി. നെല്ലിക്കുന്നം പഞ്ചായത്ത് സ്റ്റേഡിയം, നെല്ലിക്കുന്നം – കോരുതുവിള റോഡ് വെള്ളത്തിൽ മുങ്ങി
നെടുവത്തൂരിലും വീടുകളില്‍ വെള്ളം കയറി. ശക്തമായ കാറ്റില്‍ വൈദ്യത ബന്ധവും തകരാറിലായി. നിലവില്‍ കൊട്ടാരക്കര താലൂക്കിലും പുനലൂര്‍ മുന്‍സിപ്പല്‍ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.