കൊട്ടാരക്കര: പുത്തൂർമുക്ക് ലക്ഷം വീട് കോളനിയിൽ രാകേഷ് എന്നയാളെ സംഘം ചേർന്ന് ആക്രമിക്കുകയും കോളനിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിലായി. കണ്ണനല്ലൂർ ഷിജിൻ ഭവനിൽ ഷൈജു അലക്സാണ്ടർ, പടപ്പക്കര എൻ എസ് നഗറിൽ ഷിബിൻ നിവാസിൽ ഷിബിൻ രാജൻ, കണ്ണനല്ലൂർ അമ്പനാട് പടിഞ്ഞാറ്റതിൽ സാജൻ യേശുദാസൻ ആന്റണി, കണ്ണനല്ലൂർ അമ്പനാട്ട് പടിഞ്ഞാറ്റതിൽ ലിബിൻ ദാസൻ ആന്റണി, കണ്ണനല്ലൂർ തോട്ടുവിള വീട്ടിൽ സബിൻ കളീറ്റസ്, കണ്ണനല്ലൂർ ആന്റണി ഭവനിൽ നേമൻ ആന്റണി എന്നിവരാണ് അറസ്റ്റിലായത്.
കൊട്ടരക്കര സി.ഐ ബിനുകുമാർ , എസ്.ഐ മാരായ രാജീവ്, സാബുജി, രാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.