ഇത് റൈറ്റർ സോമൻ. പുള്ളിയുടെ ജോലി എഴുതുകയാണ്, മുഷിഞ്ഞ വേഷം, ഒരു ഉടുപ്പിന് മുകളിൽ മറ്റൊരു ഉടുപ്പ്, കാവി മുണ്ട്, ഒരു പുതപ്പ് പുതയ്ക്കും കുറച്ചു പേപ്പർ കെട്ട്, പല നിറത്തിലുള്ള പേന കൈയ്യിൽ കാണും എല്ലാ കടയുടെയും മുന്നിൽ നിന്ന് എഴുതും നെല്ലിക്കുന്നത്തു നിന്ന് നടന്ന് അമ്പലംമുക്കിൽ നിന്നും എഴുതി രാത്രി 7.30 ആകുമ്പോൾ തോട്ടം മുക്കിൽ എത്തും. ഗാന്ധിമുക്കിൽ കുഞ്ഞപ്പൻ ഡോക്ടറുടെ സന്തോഷ് നേഴ്സിംഗ് ഹോം ഗേറ്റു വരെ എത്തും. ചിലപ്പോൾ ഗേറ്റിലും പൂക്കൾ കൊണ്ട് വയ്ക്കും. തിരികെ നെല്ലികുന്നത്താണ് സ്റ്റേ. അമ്പലപ്പുറം സ്വദേശിയാണ് സോമൻ ഉത്തേര ഇന്ത്യയിൽ ഒരു കമ്പനിയിൽ സുപ്പർവൈസർ ആയിരുന്നു അപ്പോൾ മാനസിക വിഭ്രാന്തി സംഭവിച്ചതാണ്. പ്രത്യേകിച്ച് ആരോടും ഒന്നു ചോദിക്കാറില്ല. കറുത്ത നിറം, മെലിഞ്ഞ ശരീരം, നരച്ച താടി, തലയിൽ തൊപ്പി എല്ലാം കൊണ്ടും ഒരു പ്രത്യേക സ്റ്റൈൽ തന്നെ. ഇടയ്ക്ക് ആശ്രയിൽ എത്തിയിരുന്നു പിന്നെ അവിടുനിന്ന് പോയി റൈറ്റർ സോമൻ എഴുതുകയാണ്. നെല്ലിക്കുന്നം മുതൽ തൃക്കണ്ണമംഗൽ ഗാന്ധി മുക്കുവരെ കടയുടെയും വീടുകളുടെയും വിവരങ്ങൾ എഴുതുകയാണ്. സോമൻ പല നിറത്തിലുള്ള പേനയിൽ വരയ്ക്കുമ്പോൾ സോമന് മാത്രം അറിയാം എന്താണ് എഴുതുന്നത് എന്ന്.
നെല്ലിക്കുന്നത്ത് നിന്നും നടന്ന് എഴുതി എത്തുമ്പോൾ റൈറ്റർ സോമന് മോഹൻസ്റ്റുഡിയോ, സാം കല്ലൂർ ,സജീ , മണിക്കുട്ടൻ എന്നിവർ ആഹാരവും, വെള്ളവും നല്കും
വാർത്ത: സജീചേരൂർ