തൃക്കണ്ണമംഗൽ : കശുവണ്ടി തൊഴിലാളികൾക്ക് അംശാദായം അടച്ച ക്ഷേമനിധി പെൻഷൻ മാത്രമേ ലഭിക്കുന്നുള്ളു മറ്റ് സാമുഹ്യ സുരക്ഷ പെൻഷൻ നേരത്തെ ലഭിക്കുമായിരുന്നു ഇപ്പോൾ അത് നിർത്തലാക്കി. ക്ഷേമനിധി പെൻഷൻ ഔദാര്യമല്ല ജീവതത്തിന്റെ നല്ലൊരു സമയം നടുവും മുതുകും തേയ്മാനപ്പെടുത്തി അതിൽ നിന്ന് ഒരു ചെറിയ തുക അടച്ച് ലഭിക്കുന്നതാണ് ക്ഷേമനിധി പെൻഷൻ. 8 ഓളം ക്ഷേമനിധി പെൻഷൻകാർക്ക് (മോട്ടോർ തൊഴിലാളി,തയ്യൽ തൊഴിലാളി, കെട്ടിട നിർമ്മാണ തൊഴിലാളി, കരകൗശല തൊഴിലാളി etc.) ഇതിൽ നിന്ന് ഒഴുവായത് കശുവണ്ടി തൊഴിലാളികൾ ആണ് അവരുടെ ഉപജീവന മാർഗ്ഗമായ കശുവണ്ടി ഫാക്ടറികൾ തുറക്കുന്നില്ല ക്ഷേമനിധി പെൻഷൻ കിട്ടുന്നതിനൊപ്പം ഒരു സാമുഹൃ സുരക്ഷപെൻഷന് അപേക്ഷിച്ച് കാത്തിരിക്കുന്നവരും നേരത്തെ രണ്ടു പെൻഷൻ കിട്ടിയ വരും നിരാശയിലാണ്. അവരുടെ ആവലതി പരിഹരിച്ച് രണ്ട് പെൻഷൻ തുടരുകയോ കശുവണ്ടി ക്ഷേമനിധി മാത്രമാണെങ്കിൽ പ്രതിമാസം 3000 രൂപയെങ്കിലും വിതരണം ചെയ്യണമെന്ന് ജനകീയവേദി ഭാരവാഹികളായ സജീചേരൂർ, ഇ . ശമുവൽ, അഡ്വ. വെളിയം അജിത്ത്,റ്റി. എ ശമുവൽ, ജേക്കബ്ബ് കെ. മാത്യൂ, എം. ആർ മലയിലഴകം എന്നീവർ ആവശ്യപ്പെട്ടു
